ഹോം › ദേശീയം

പിടി ഉഷയ്ക്ക് ഏകാധിപത്യ സ്വഭാവം; വിമര്‍ശനവുമായി ഒളിമ്പിക് അസോസിയേഷനിലെ കൂടുതൽ പേർ

By MJ Desk · 12 Oct 2024, 02:41 PM

പിടി ഉഷക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ കൂടുതൽ അംഗങ്ങൾ രംഗത്ത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിർദേശമുണ്ടായിട്ടും അംഗങ്ങളെ കേൾക്കാതെ ഐഒഎ പ്രസിഡന്റ് ഏകാധിപതിയായി പ്രവർത്തിച്ചെന്ന് റോവിംഗ് ഫെഡറേഷൻ പ്രസിഡന്റ് രാജലക്ഷ്മി സിംഗ് ദേവ് പറഞ്ഞു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തർക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർത്തിവെച്ചിരുന്നു. ഇത് മറികടക്കാൻ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോകുമെന്നായിരുന്നു പിടി ഉഷയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് കൂടുതൽ അംഗങ്ങൾ വിമർശനവുമായി രംഗത്തുവന്നത് രഘുറാം അയ്യരെ 20 ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചത് സമിതിയുടെ അംഗീകാരമില്ലാതെയാണ്. അംഗങ്ങൾക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുന്നു. ഉഷക്കെതിരായ അവിശ്വാസ പ്രമേയം 25നുള്ള ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കില്ല. ചട്ടപ്രകാരം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്നും രാജലക്ഷ്മി സിംഗ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pt usha

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›