ചിലർ പുൽവാമയിൽ രാഷ്ട്രീയം കളിക്കുന്നു; അത്തരക്കാരെ രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കണമെന്നത് സർദാർ വല്ലാഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ പട്ടേലിന്റെ 145ാം ജന്മദിനം ആഘോഷമായ ഏകതാ
 

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം റദ്ദാക്കണമെന്നത് സർദാർ വല്ലാഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ പട്ടേലിന്റെ 145ാം ജന്മദിനം ആഘോഷമായ ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

സുപ്രീം കോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാർഥ്യമാകുകയാണ്. ചിലർ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്. ഭീകരവാദത്തിലൂടെ ആർക്കും ഒരു നേട്ടവുമുണ്ടാകില്ല. ലോകത്തെ തന്നെ ഒരു കുടുംബമായി കാണുകയാണ് വേണ്ടത്. ഭീകരരെ നേരിടുന്നതിൽ ഇന്ത്യക്ക് ഒരുപാട് ജവാൻമാരെ നഷ്ടപ്പെട്ടു. ഇത് രാജ്യം ഒരിക്കലും മറക്കില്ല

അതിർത്തിലെ ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമാണ്. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ചിലർ പുൽവാമ സംഭവത്തിൽ രാഷ്ട്രീയം കളിക്കുന്നു. ഇങ്ങനെയുള്ളവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.