കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ പഞ്ചാബിൽ നിന്ന്; രാജസ്ഥാനിൽ നിന്നുള്ള സ്‌പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ പഞ്ചാബിൽ നിന്നെന്ന് സൂചന. വിദ്യാർഥികൾക്കും ആരോഗ്യപ്രവർത്തകർക്കുമായാണ് പഞ്ചാബിൽ നിന്നും ശ്രമിക് ട്രെയിൻ സർവീസ് നടത്തുക. ഇതിന്റെ തീയതി ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം
 

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ പഞ്ചാബിൽ നിന്നെന്ന് സൂചന. വിദ്യാർഥികൾക്കും ആരോഗ്യപ്രവർത്തകർക്കുമായാണ് പഞ്ചാബിൽ നിന്നും ശ്രമിക് ട്രെയിൻ സർവീസ് നടത്തുക. ഇതിന്റെ തീയതി ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം തയ്യാറെടുപ്പുകൾ നടത്താൻ തിരുവനന്തപുരം ഡിവിഷന് റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

രാജസ്ഥാൻ, ബംഗളൂരു, ഒഡീഷ, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ശ്രമിക് ട്രെയിനുകളുണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ല. സ്വന്തം സംസ്ഥാനങ്ങളിലെ ആളുകളെ എത്തിക്കുന്നതിനുള്ള ആശയക്കുഴപ്പം ഈ സംസ്ഥാനങ്ങൾക്ക് നിലനിൽക്കുന്നതിനാലാണ് കേരളത്തിലേക്കുള്ള ട്രെയിനുകൾ ഓടിക്കുന്നതിന് തടസ്സം നേരിടുന്നതെന്ന് ദക്ഷിണ റെയിൽവേ വിശദീകരിക്കുന്നു

ആളുകളെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്കുന്നതിന് ഇരു സംസ്ഥാനങ്ങളുടെയും യാത്രാ പാസുകൾ നിർബന്ധമാണ്. അതേസമയം രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഇന്ന് പുറപ്പെടും. വിദ്യാർഥികൾ ഉൾപ്പെടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ ഇന്ന് പുറപ്പെടുന്നത്.