ശബരിമല മാത്രമല്ല, റഫാൽ കേസിലും സുപ്രീം കോടതി നാളെ വിധി പറയും

റഫാൽ യുദ്ധവിമാന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. റഫാൽ ഇടപാടിൽ അന്വേഷണമില്ലെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് വിധി ചീഫ്
 

റഫാൽ യുദ്ധവിമാന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. റഫാൽ ഇടപാടിൽ അന്വേഷണമില്ലെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് വിധി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുക. സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാർ. വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പേ കേസിലെ വിധി പറയുമെന്നാണ് കരുതുന്നത്.

ഹർജികളിൽ മേയിൽ വാദം കേൾക്കൽ പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. യുദ്ധവിമാന ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് പുന: പരിശോധനാ ഹർജികൾ നൽകിയത്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുന:പരിശോധന ഹർജികളിലും സുപ്രീം കോടതി നാളെയാണ് വിധി പറയുക