ഹോം › ദേശീയം

സംഭല്‍ വെടിവെപ്പ് ഇരകളുടെ കുടംബത്തെ നേരില്‍ കണ്ട് രാഹുല്‍ ഗാന്ധി

By MJ News Desk · 10 Dec 2024, 10:18 PM

ഉത്തര്‍ പ്രദേശിലെ സംഭലില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഹോദരിയും എം പിയുമായ പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. സംഭലിലേക്ക് പോകാന്‍ ഉത്തര്‍ പ്രദേശ് പോലീസ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ രാഹുലിനെ കാണാന്‍ ഡല്‍ഹിയിലെത്തിയത്. ഡിസംബര്‍ നാലിനായിരുന്നു രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് സംഘടന സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെ 30 ഓളം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംഭലിലേക്ക് തിരിച്ചത്. എന്നാല്‍ ഇവരെ ഗാസിയാബാദ് അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെന്നും ഉത്തര്‍ പ്രദേശിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയതായും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. സംഭലിലെ മുഗള്‍ കാലത്തെ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനിടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. പള്ളി ക്ഷേത്രമാണെന്നാരോപിച്ച് നടന്ന സര്‍വേ നിയമംലംഘിച്ചാണെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. പ്രകോപനമില്ലാതെയാണ് നിരായുധരായ യുവാക്കള്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#congress#priyanka gandhi#rahul gandi#sambal

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›