അവതരിപ്പിച്ചത് പൊള്ളയായ ബജറ്റ്; തൊഴിലില്ലായ്മ നേരിടാനുള്ള ഒന്നും തന്നെയില്ല: രാഹുൽ ഗാന്ധി

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് രാഹുൽ ഗാന്ധി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നമായ തൊഴിലില്ലായ്മ നേരിടാനുള്ള
 

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് രാഹുൽ ഗാന്ധി. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമായ തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല

തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റിൽ നടന്നു. എന്നാൽ അതെല്ലാം വെറും വാഗ്ദാനങ്ങളായി അവസാനിക്കും. പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗത്തിൽ കാര്യമായ ഒന്നുമുണ്ടായില്ലെന്നും രാഹുൽ പറഞ്ഞു