കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക; അഭിന്ദനവുമായി രാഹുൽ ഗാന്ധി

കൊവിഡ് പ്രതിരോധ നടപടികളിൽ കേരളത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിടാൻ ലോക്ക് ഡൗൺ മാത്രമല്ല പരിഹാരം. പ്രതിരോധം
 

കൊവിഡ് പ്രതിരോധ നടപടികളിൽ കേരളത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിടാൻ ലോക്ക് ഡൗൺ മാത്രമല്ല പരിഹാരം. പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ് ഇക്കാര്യത്തിൽ കേരളവും വയനാടും വിജയിച്ചുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി

അതേസമയം, ആരോഗ്യമന്ത്രാലയം ഏറ്റവുമൊടുവിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്ത് 12380 രോഗികളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

414 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. രോഗം ഭേദമായി ആശുപത്രി വിട്ടത് 1488 പേർ മാത്രാണ്. കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ആവശ്യപ്പെടുന്നു.

ഇന്നലെ മാത്രം രാജ്യത്ത് 27,000 സാമ്പിളുകൾ പരിശോധിച്ചു. റാപിഡ് കിറ്റുകളുടെ അഭാവമാണ് വ്യാപക പരിശോധനക്ക് പ്രതിസന്ധിയാകുന്നത്. ചൈനയിൽ നിന്ന് മൂന്ന് ലക്ഷം പരിശോധനാ കിറ്റുകൾ ഇന്നെത്തുമെന്ന് ഐസിഎംആർ വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ 19 ദിവസത്തേക്ക് കൂടി നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. മെയ് 3 വരെയാണ് ലോക്ക് ഡൗൺ കാലാവധി. സാമ്പത്തിക മേഖലയിലെ തകർച്ച പരിഹരിക്കുന്നതിനായി പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇതേക്കുറിച്ച് ഇന്ന് മന്ത്രിതല കൂടിയാലോചനകൾ നടന്നേക്കും.