ഹോം › ദേശീയം

രാഹുല്‍ ഗാന്ധി ദളിത് നേതാവിനെ ആക്ഷേപിച്ചെന്ന്; ആരോപണവുമായി ബി ജെ പി

By MJ News Desk · 22 Nov 2024, 05:41 PM

ഡല്‍ഹി: ദളിത് നേതാവിന്റെ മാല അണിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിസമ്മതിച്ചെന്ന ആരോപണവുമായി ബി ജെ പി. രാജസ്ഥാനില്‍ നടന്ന ഒരു ചടങ്ങിനിടെ ദളിത് നേതാവില്‍ നിന്ന് മാല സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ബി ജെ പിയുടെ ഐ ടി സെല്‍ മേധാവിയാണ് രംഗത്തെത്തിയത്. മാല സ്വീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് തോന്നുംവിധമുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട് ബി ജെ പിക്കാര്‍. ദളിത് നേതൃത്വങ്ങളെയും അണികളെയും നിരന്തരമായി അവഗണി്ക്കുന്ന പാര്‍ട്ടിയാണ് ബി ജെപിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ വിവാദവുമായി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് രാഹുല്‍ ഗാന്ധിക്കെതിരെ ജാതീയത ആരോപിക്കുകയാണ് ബി ജെ പി. ഗാന്ധി കുടുംബം സമുദായത്തെ വോട്ട് ബാങ്കായി ചൂഷണം ചെയ്യുക മാത്രമാണെന്ന ആരോപണമാണ് ബിജെപി നേതൃത്വം ഉന്നയിക്കുന്നത്. രാജസ്ഥാനിലെ ദളിത് നേതാവ് ഭജന്‍ലാല്‍ ജാതവിന്റെ കൈയില്‍ നിന്ന് മാല അണിയാന്‍ കോണ്‍ഗ്രസ് നേതാവ് വിസമ്മതിച്ചതായി ബി ജെ പി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ ആരോപിച്ചിരുന്നു. വീഡിയോ ദൃശ്യമടക്കമായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധി എംഎല്‍എ അശോക് ഗെലോട്ടില്‍ നിന്ന് മാല സ്വീകരിക്കുന്നതും മറ്റ് നേതാക്കളില്‍ നിന്ന് പൂക്കളും സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു, എന്നാല്‍ ജാതവില്‍ നിന്ന് മറ്റൊരു മാല ധരിക്കുന്നതിനെ എതിര്‍ത്തെന്ന് തോന്നുന്ന വീഡിയോയാണ് ബിജെപി പുറത്തുവിട്ടത്. രാജസ്ഥാനില്‍ നിന്നുള്ള ദളിത് നേതാവായ ഭജന്‍ലാല്‍ ജാതവിന്റെയും സ്വന്തം പാര്‍ട്ടിയുടെയും കൈകളില്‍ നിന്ന് മാല അണിയുന്നതില്‍ രാഹുല്‍ ഗാന്ധി എന്തിനാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്? കോണ്‍ഗ്രസും ഗാന്ധി കുടുംബവും ദലിത് സമുദായത്തെ രാഷ്ട്രീയമായി അവഗണിക്കുകയും വോട്ടായി ചൂഷണം ചെയ്യുകയും ചെയ്യുകയല്ലാതെ അവര്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ബാങ്ക്,” മാളവ്യ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#congress#dalit#rahul gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›