കപട വാഗ്ദാനങ്ങൾ ഭക്ഷിച്ച് കഴിയുക; ഇതാണ് മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ നിർദേശം: രാഹുൽ ഗാന്ധി

പാചക വാതക വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. കപട വാഗ്ദാനങ്ങൾ ഭക്ഷിച്ച് കഴിയുകയെന്നതാണ് മോദി സർക്കാർ ജനങ്ങൾക്ക് മുന്നിൽ വെച്ച പ്രതിവിധിയെന്ന് രാഹുൽ ആരോപിച്ചു. കച്ചവടങ്ങൾ അടച്ചുപൂട്ടുക,
 

പാചക വാതക വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. കപട വാഗ്ദാനങ്ങൾ ഭക്ഷിച്ച് കഴിയുകയെന്നതാണ് മോദി സർക്കാർ ജനങ്ങൾക്ക് മുന്നിൽ വെച്ച പ്രതിവിധിയെന്ന് രാഹുൽ ആരോപിച്ചു.

കച്ചവടങ്ങൾ അടച്ചുപൂട്ടുക, സ്റ്റൗവുകൾ വലിച്ചെറിയുക, കപട വാഗ്ദാനങ്ങൾ ഭക്ഷിച്ച് ജീവിക്കുക എന്നിവയാണ് ജനങ്ങൾക്കായി മോദി സർക്കാർ മുന്നിൽ വെച്ച നിർദേശങ്ങൾ. പാചക വാതകത്തിന്റെ വില വീണ്ടും വർധിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്

പാചക വാതകത്തിന്റെ വില ഇന്നും വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചക്കിടെ രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വർധനവ്.