വിദേശിയുടെ മകന് രാജ്യസ്‌നേഹമുണ്ടാകില്ല; രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് പ്രഗ്യാ സിംഗ്

വിദേശിയുടെ മകന് രാജ്യസ്നേഹിയാകാൻ സാധിക്കില്ലെന്ന് ബിജെപി എംപിയും മാലേഗാവ് ഭീകരാക്രമണ കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ. രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ചായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ
 

വിദേശിയുടെ മകന് രാജ്യസ്‌നേഹിയാകാൻ സാധിക്കില്ലെന്ന് ബിജെപി എംപിയും മാലേഗാവ് ഭീകരാക്രമണ കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ. രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ചായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമർശം

ചൈനയുമായുള്ള സംഘർഷ വിഷയത്തിൽ രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെയാണ് പ്രഗ്യാ സിംഗിന്റെ പരാമർശം. വിദേശിയായ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ജനിച്ച ഒരാൾക്ക് ദേശസ്‌നേഹിയാകാൻ സാധിക്കില്ല. ഏത് രാജ്യത്ത് ജനിക്കുന്നോ അവർക്ക് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാനാകൂവെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു. രണ്ട് രാജ്യങ്ങളുടെ പൗരത്വമുള്ള ഒരാളിൽ നിന്ന് ദേശസ്‌നേഹം പ്രതീക്ഷിക്കാനാകില്ലെന്നും ഇവർ പറഞ്ഞു