ഇത് ക്രിമിനൽ ഗൂഢാലോചനയാണ്; മുന്നറിയിപ്പ് അവഗണിച്ച് ജീവൻരക്ഷാ ഉപകരണങ്ങൾ കയറ്റുമതി ചെയ്തതിനെതിരെ രാഹുൽ ഗാന്ധി

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞും ചോദ്യമുയർത്തിയും രാഹുൽ ഗാന്ധി. നിലവിൽ രാജ്യം നേരിടുന്ന അവസ്ഥക്ക്
 

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞും ചോദ്യമുയർത്തിയും രാഹുൽ ഗാന്ധി. നിലവിൽ രാജ്യം നേരിടുന്ന അവസ്ഥക്ക് കേന്ദ്രസർക്കാർ കൂടി കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസ്‌കുകൾ അടക്കമുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ഇത്രയും വൈകിയതാണ് രാഹുൽ ചോദ്യം ചെയ്തത്. രാജ്യത്ത് ഇവയുടെ ദൗർലഭ്യം കൂടി വരികയാണെന്ന റിപ്പോർട്ടിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം

എനിക്ക് സങ്കടമുണ്ട്. ഇത് പൂർണമായും ഒഴിവാക്കാനാകുന്നതായിരുന്നു. ഈ ഭീഷണിയെ കൂടുതൽ ഗൗരവത്തോടെ കാണുകയും നന്നായി തയ്യാറെടുക്കുകയും വേണമായിരുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. മാസ്‌കുകൾ, ഗ്ലൗസുകൾ തുടങ്ങി അവശ്യ സംരക്ഷണ ഉപകരണങ്ങളുടെ അഭാവം ആശുപത്രികൾ നേരിടുന്നുണ്ടെന്ന ഹരിയാനയിലെ ഡോക്ടറുടെ ട്വീറ്റിനോട് പ്രതികരിച്ചാണ് രാഹുലിന്റെ പരാമർശം

വെന്റിലേറ്ററുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, മാസ്‌കുകൾ, മാസ്‌ക് നിർമിക്കാനുപയോഗിക്കുന്ന തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതി നിരോധിച്ചത് മാർച്ച് 19നാണ്. ഈ സമയത്തിനകം രാജ്യത്ത് ഇവയുടെ ദൗർലഭ്യം രൂക്ഷമാകുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം മാസ്‌ക്, വെന്റിലേറ്റർ എന്നിവ സ്റ്റോക്ക് ചെയ്യുന്നതിന് പകരം ഇന്ത്യൻ സർക്കാർ ഇവയെല്ലാം കയറ്റുമതി ചെയ്യാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്നും ഇത് ക്രിമിനൽ ഗൂഢാലോചനയല്ലേയെന്നും രാഹുൽ ചോദിച്ചു