രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വി ഡി സവര്‍ക്കറുടെ ചെറുമകന്‍

കോണ്ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിക്കിടെ രാഹുല് ഗാന്ധി നടത്തിയ പരാമര്ശത്തില് മാനനഷ്ടക്കേസ് ഫയല് ചെയ്യുമെന്ന് വി ഡി സവര്ക്കറുടെ ചെറുമകന് രഞ്ജിത്ത് സവര്ക്കര്. റേപ് ഇന്ത്യ
 

കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വി ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍. റേപ് ഇന്ത്യ പരാമര്‍ശത്തില്‍ ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു

ഇതാണ് വി ഡി സവര്‍ക്കറിന്റെ ചെറുമകന് മാനനഷ്ടമായി തോന്നിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്നും രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു. രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഉദ്ദവിനോട് ആവശ്യപ്പെടും

കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ശിവസേന തയ്യാറാകണം. കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കണം. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഭരിച്ചാലും മഹാരാഷ്ട്രയിലെ സര്‍ക്കാരിനെതിരെ ബിജെപി വോട്ട് ചെയ്യില്ലെന്നും രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞിരുന്നു