മോഹൻ ഭഗവതിന് മറുപടി നൽകി രാഹുൽ ഗാന്ധി

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യം മനസിലായിട്ടും മോഹൻ ഭഗവത് അതിനെ നേരിടാൻ
 

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യം മനസിലായിട്ടും മോഹൻ ഭഗവത് അതിനെ നേരിടാൻ ഭയപ്പെടുന്നു. ചൈന നമ്മുടെ ഭൂമി കയ്യേറി എന്നും സർക്കാരും ആർഎസ്എസും അതിന് അനുവദിച്ചു എന്നാണ് സത്യമെന്ന് രാഹുൽഗാന്ധി ട്വിറ്ററിലൂടെ അപഹസിച്ചു.

ചൈന ഇന്ത്യയിൽ അതക്രമിച്ചു കടക്കുന്നതെന്ന് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചതാണെന്നും, തായ്വാൻ, വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണ്. എന്നാൽ, ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥമാക്കിയെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. ഇതിനെതിരെയാണ് രാഹുൽ ​ഗാന്ധി രം​ഗത്തെത്തിയത്.