പെഗാസസ് ഉപയോഗിച്ച് തന്റെ ഫോൺ ചോർത്തിയെന്ന് രാഹുൽ ഗാന്ധി; ആരോപണം തള്ളി കേന്ദ്രം
 

 

ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് തന്റേതടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചോർത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുമ്പോഴാണ് കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്. ഇന്ത്യയിൽ ജനാധിപത്യം അടിച്ചമർത്തപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

എന്നാൽ ആരോപണം ഉന്നയിക്കുന്ന രാഹുൽ എന്തുകൊണ്ടാണ് ഫോൺ അന്വേഷണത്തിന് കൈമാറാത്തതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ചോദിച്ചു. രാഹുലിന്റെ വാക്കുകൾക്ക് ഇന്ത്യയിൽ പോലും വിലയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജി20 ഉച്ചകോടി നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ കടുത്ത ആരോപണം വരുന്നത്. ജനാധിപത്യത്തിന്റെ മാതാവ് എന്ന ടാഗ് ലൈനോടെയാണ് ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കാനിരിക്കുന്നത്