മാനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ; കോടതിയിൽ നിന്നും ജാമ്യം നേടി

​​​​​​​

 

ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലാണ് മാനനഷ്ടക്കേസ്. ഡൽഹിയിൽ നിന്ന് വിധി കേൾക്കാനായി രാഹുൽ ഗാന്ധി സൂറത്തിലെത്തിയിരുന്നു. വിധിക്ക് പിന്നാലെ കോടതിയിൽ നിന്ന് തന്നെ രാഹുൽ ജാമ്യം നേടി

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് ്എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചിരുന്നു. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് മുൻ മന്ത്രി പൂർണേഷ് മോദിയാണ് പരാതി നൽകിയത്