സത്യത്തോട് ഏറ്റുമുട്ടാൻ അഹന്തക്ക് സാധിക്കില്ല; കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി
കർഷകരുടെ ഡൽഹി ചലോ മാർച്ചിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഹന്തയും സത്യവും എപ്പോഴൊക്കെ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓർക്കുന്നത് നല്ലതാണെന്ന് രാഹുൽ
Nov 27, 2020, 17:30 IST
കർഷകരുടെ ഡൽഹി ചലോ മാർച്ചിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഹന്തയും സത്യവും എപ്പോഴൊക്കെ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓർക്കുന്നത് നല്ലതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
സത്യത്തിന്റെ പോരാട്ടം നടത്തുന്ന കർഷകരെ ലോകത്തെ ഒരു സർക്കാരിനും തടയാനാകില്ല. കർഷകരുടെ ആവശ്യം മോദിക്ക് അംഗീകരിക്കേണ്ടി വരും. കരിനിയമം പിൻവലിക്കേണ്ടതായി വരും. ഇത് വെറും തുടക്കം മാത്രമാണ്.
പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, യുപി, രാജസ്ഥാൻ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയിലേക്ക് പ്രതിഷേധവുമായി എത്തുന്നത്. ഏറ്റവുമൊടുവിൽ കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ പോലീസ് അനുമതി നൽകിയിട്ടുണ്ട്.