തക്കം കിട്ടിയാൽ നരേന്ദ്രമോദി താജ്മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി

നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാഹുലിന്റെ വിമർശനം. തക്കം കിട്ടിയാൽ പ്രധാനമന്ത്രി നരേന്ദ്രമോദി താജ്മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
 
മേക്ക് ഇൻ ഇന്ത്യ എന്ന മുദ്രവാക്യം എപ്പോഴും പറയുന്നയാളാണ് നരേന്ദ്രമോദി. എന്നാൽ ഒരു ചെറിയ സംരംഭം ആഗ്രയിൽ പോലും ആരംഭിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എല്ലാം വിറ്റു തുലക്കാനാണ് മോദിക്കിഷ്ടം. തക്കം കിട്ടിയാൽ ഒരു സുപ്രഭാതത്തിൽ അദ്ദേഹം താജ്മഹലും വിൽക്കുമെന്ന് രാഹുൽ പറഞ്ഞു