നിങ്ങളുടെ രോഷം നേരിടാനാകാതെ അവർ ഇന്ത്യയെ വിഭജിക്കുകയാണ്: മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുൽ ഗാന്ധി

സമ്പദ് വ്യവസ്ഥ തകർത്തതു മറച്ചുവെക്കാനായാണ് ഇന്ത്യ വിഭജിക്കാൻ നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്റർ വഴിയാണ് രാഹുലിന്റെ വിമർശനം ഇന്ത്യയിലെ പ്രിയപ്പെട്ട
 

സമ്പദ് വ്യവസ്ഥ തകർത്തതു മറച്ചുവെക്കാനായാണ് ഇന്ത്യ വിഭജിക്കാൻ നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്റർ വഴിയാണ് രാഹുലിന്റെ വിമർശനം

ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളെ, മോദിയും ഷായും ചേർന്ന് നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയും സമ്പദ് വ്യവസ്ഥ തകർത്തതിലും നിങ്ങൾക്കുള്ള രോഷം നേരിടാൻ അവർക്കാവില്ല. അതുകൊണ്ട് അവർ ഇന്ത്യയെ വിഭജിക്കുകയും വിദ്വേഷത്തിന്റെ മറവിൽ ഒളിക്കുകയുമാണ്. ഓരോ ഇന്ത്യക്കാരനോടും സ്‌നേഹം ചൊരിഞ്ഞു കൊണ്ടുമാത്രമേ അവരെ തോൽപ്പിക്കാനാകുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു

പൗരത്വ ഭേദഗതി നിയമം എന്ന് എടുത്ത് പറയാതെയാണ് രാഹുലിന്റെ വിമർശനം എന്നത് ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതിയും എൻ ആർ സിയും വർഗീയ ധ്രുവീകരണത്തിന് വേണ്ടി ഇന്ത്യക്ക് മേൽ ഫാസിസ്റ്റുകൾ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു