മോദി യഥാർഥത്തിൽ ‘സറണ്ടർ മോദി ‘; രൂക്ഷ വിമർശനമായി രാഹുൽ ഗാന്ധി

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദി യഥാർഥത്തിൽ സറണ്ടർ മോദിയാണെന്ന് രാഹുൽ പരിഹസിച്ചു. ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള
 

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദി യഥാർഥത്തിൽ സറണ്ടർ മോദിയാണെന്ന് രാഹുൽ പരിഹസിച്ചു. ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള ജപ്പാൻ ടൈംസിന്റെ വാർത്ത ട്വിറ്ററിൽ പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം

ഗാൽവാൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ മണ്ണ് ചൈനക്ക് മുന്നിൽ അടിയറവ് വെച്ചുവെന്നും രാഹുൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്ത്യൻ മണ്ണിലേക്ക് ആരും കടന്നു കയറിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് രാഹുലിന്റെ വിമർശനം

പ്രദേശം ചൈനയുടേതാണെങ്കിൽ സംഘർഷമെങ്ങനെയുണ്ടായെന്നും നമ്മുടെ സൈനികരുടെ ജീവൻ എങ്ങനെ നഷ്ടപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.