ഒടുവിൽ രാഹുൽ ഗാന്ധി ഡൽഹി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു; ഇന്ത്യ വിഭജിക്കപ്പെടുകയാണെന്ന് രാഹുൽ

ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി, രൺദീപ് സുർജേവാല, കുമാരി സെൽജ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു
 

ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി, രൺദീപ് സുർജേവാല, കുമാരി സെൽജ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു

ഇന്ത്യയെ വിഭജിച്ചു കൊണ്ടിരിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. നമ്മുടെ ഭാവി ഇവിടെ കത്തിത്തീർന്നിരിക്കുകയാണ്. അക്രമവും വെറുപ്പും എല്ലാം നശിപ്പിച്ചു. ഇന്ത്യ ഭിന്നിക്കപ്പെട്ടതു കൊണ്ട് ആർക്കും ഒരു ഗുണവുമില്ലെന്നും രാഹുൽ പറഞ്ഞു

നേരത്തെ ഹൈബി ഈഡൻ, ഗുർജിത് സിംഗ് തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ സംഘവും കലാപ ബാധിത മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു.