ഹോം › ദേശീയം

സംഭാലിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെ അതിർത്തിയിൽ തടഞ്ഞു; പിന്നോട്ടേക്കില്ലെന്ന് കോൺഗ്രസ്

By MJ Desk · 04 Dec 2024, 11:40 AM

വെടിവെപ്പുണ്ടായ യുപി സംഭാലിലേക്ക് പുറപ്പെട്ട ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് എംപിമാരെയും യുപി പോലീസ് തടഞ്ഞു. ഡൽഹി-യുപി അതിർത്തിയായ ഗാസിയാപൂരിൽ വെച്ചാണ് രാഹുലിന്റെ വാഹനം പോലീസ് തടഞ്ഞത്. രാഹുൽ ഗാന്ധി തിരികെ പോകണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാൽ ഇത് തള്ളി രാഹുൽ വാഹനത്തിൽ തന്നെ തുടരുകയാണ്. രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് നിരവധി കോൺഗ്രസ് പ്രവർത്തകർ അതിർത്തിയിൽ തടിച്ചു കൂടിയിട്ടുണ്ട്. രാഹുലിനെ തടയാൻ വൻ പോലീസ് സന്നാഹമാണ് യുപി സർക്കാർ അതിർത്തിയിൽ ഒരുക്കിയത്. ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാൽ പുറത്തുനിന്നുള്ള ആർക്കും വരാൻ കഴിയില്ലെന്നാണ് യുപി സർക്കാർ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul gandhi#sambhal visit

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›