നീല ചിത്ര നിർമാണം: രാജ് കുന്ദ്രയെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

നീലച്ചിത്രം നിർമിച്ച് മൊബൈൽ ആപ്പുകളിൽ വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
 

നീലച്ചിത്രം നിർമിച്ച് മൊബൈൽ ആപ്പുകളിൽ വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുന്ദ്ര നൽകിയ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

അതിനിടെ, നടിമാരായ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര എന്നിവർക്ക് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 20 വരെ ഇവരുടെ പേരിൽ നടപടി സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. കുന്ദ്ര ഉൾപെട്ട നീലച്ചിത്ര റാക്കറ്റ് കേസിൽ ഹാജരാകാൻ ഷെർലിൻ ചോപ്രക്ക് നേരത്തെ സമൻസ് ലഭിച്ചിരുന്നു.