പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണയിരിക്കും; മുന്നറിയിപ്പുമായി രാജസ്ഥാൻ മുഖ്യമന്ത്രി

രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർ അനുമതി നൽകിയില്ലെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ട്. വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ ധർണയിരിക്കുമെന്നാണ് ഗെഹ്ലോട്ട്
 

രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർ അനുമതി നൽകിയില്ലെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ട്. വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ ധർണയിരിക്കുമെന്നാണ് ഗെഹ്ലോട്ട് പറഞ്ഞത്.

21 ദിവസം രാജ് ഭവന് മുന്നിൽ എംഎൽഎമാർ ധർണയിരിക്കുമെന്ന് ഗെഹ്ലോട്ട് ഇന്നലെ പറഞ്ഞിരുന്നു. തിങ്കളാഴ്ച സഭ വിളിച്ചു ചേർക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. എന്നാൽ ഭരണഘടന അനുശാസിക്കുന്ന പ്രകാരമേ സഭ വിളിക്കൂ എന്നാണ് ഗവർണർ കൽരാജ് മിശ്ര നൽകിയ മറുപടി

21 ദിവസത്തെ നോട്ടീസ് നൽകിയേ സഭ വിളിക്കാനാകൂവെന്ന സാങ്കേതികത്വമാണ് ഗവർണർ ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും നാൾ എംഎൽഎമാരെ റിസോർട്ടിൽ തന്നെ പാർപ്പിക്കാനാണ് ഇവരെ കുറിച്ച് യാതൊരു ഉറപ്പുമില്ലാത്ത കോൺഗ്രസിന്റെ തീരുമാനം. എംഎൽഎമാരെ പുറത്തുവിട്ടാൽ ബിജെപിയിലേക്ക് ചേക്കേറുമെന്ന ഭീതിയാണ് കോൺഗ്രസിന്

സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും സത്യം തെളിയിക്കാൻ നിയമസഭ ഉടൻ വിളിച്ചു ചേർക്കണമെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഭൂരിപക്ഷമുണ്ടെങ്കിൽ തിടുക്കപ്പെട്ട് സഭ വിളിക്കേണ്ട കാര്യമെന്താണ് എന്നാണ് ഗവർണർ ഇതിനോട് പ്രതികരിച്ചത്.