പാക്കിസ്ഥാനിൽ നിന്നുമുള്ള മുസ്ലീങ്ങൾക്കും പൗരത്വം നൽകാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്: രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാനിൽ നിന്നുള്ള മുസ്ലീങ്ങൾക്കും പൗരത്വം നൽകാനുള്ള വ്യവസ്ഥ പരൗത്വ നിയമത്തിലുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം കഴിഞ്ഞ
 

പാക്കിസ്ഥാനിൽ നിന്നുള്ള മുസ്ലീങ്ങൾക്കും പൗരത്വം നൽകാനുള്ള വ്യവസ്ഥ പരൗത്വ നിയമത്തിലുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

കഴിഞ്ഞ അഞ്ചാറ് വർഷങ്ങൾക്കുള്ളിൽ അറുന്നൂറോളം പാക് മുസ്ലീങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള ഏതെങ്കിലും മുസ്ലീം സഹോദരങ്ങൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പൗരത്വ നിയമത്തിൽ അതിനുള്ള വ്യവസ്ഥയുണ്ട്.

വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ ഇന്ത്യയുടെ സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്. ലോകജനതയെ അവരുടെ കുടുംബമായി അംഗീകരിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. വസുധൈവ കുടുംബകം എന്ന സന്ദേശം നൽകുന്ന ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു