രാമക്ഷേത്ര നിർമാണത്തിനായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ സംഭാവന നൽകി

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കോൺഗ്രസിലെ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ സംഭാവന നൽകി. കോൺഗ്രസിൽ നിന്ന് രാമക്ഷേത്രത്തിനായി സംഭാവന നൽകുന്ന ആദ്യത്തെ
 

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കോൺഗ്രസിലെ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപ സംഭാവന നൽകി. കോൺഗ്രസിൽ നിന്ന് രാമക്ഷേത്രത്തിനായി സംഭാവന നൽകുന്ന ആദ്യത്തെ നേതാവാണ് ദിഗ് വിജയ് സിംഗ്

വി എച്ച് പിക്കെതിരെ എതിർപ്പ് അറിയിക്കുന്ന കത്തിനൊപ്പമാണ് ചെക്ക് പ്രധാനമന്ത്രിക്ക് അയച്ചത്. ലാത്തിയും വാളുകളും പിടിക്കുകയും ഒരു സമൂഹത്തെ ഇളക്കിവിടാൻ മുദ്രവാക്യം വിളിക്കുകയും ചെയ്യുന്നവർക്ക് ഏതെങ്കിലും മതപരമായ ചടങ്ങിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് കത്തിൽ ദിഗ് വിജയ് സിംഗ് പറയുന്നു

മറ്റ് മതവിഭാഗങ്ങൾ ക്ഷേത്രനിർമാണത്തിന് എതിരല്ലെന്ന് നിങ്ങൾക്കറിയാം. അതിനാൽ തന്നെ ആയുധവുമായി മറ്റ് സമുദായങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലെ ധനസമാഹരണ ഘോഷയാത്രകൾ നിർത്തിവെക്കണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു

ഏത് ബാങ്കിലാണ് പണം നൽകേണ്ടതെന്ന് അറിവില്ലാത്തതിനാലാണ് പ്രധാനമന്ത്രിക്ക് ചെക്ക് അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.