{"vars":{"id": "89527:4990"}}

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: മോഷ്ടിച്ച പണം ശുചിമുറികളിൽ ഒളിപ്പിച്ചിരുന്നതായി പ്രതിയുടെ മൊഴി; ട്രസ്റ്റിക്കെതിരെയും ആരോപണം

 

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ല പൊലീസിന് നിർണായക മൊഴി നൽകി. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുൻപായി ശുചിമുറികളിൽ താത്കാലികമായി സൂക്ഷിക്കുകയായിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയത്. കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

​കൂടാതെ, ക്ഷേത്രം ട്രസ്റ്റി അനിൽ മിശ്രയ്‌ക്കെതിരെയും പ്രതി ആരോപണം ഉന്നയിച്ചു. സംഭാവന എണ്ണുന്ന പ്രക്രിയയിൽ അനിൽ മിശ്രയ്ക്ക് പങ്കുണ്ടെന്നും, എണ്ണുന്ന മുറിയുടെ താക്കോൽ പ്രതികൾക്ക് ലഭിക്കാൻ സാഹചര്യമുണ്ടായിരുന്നെന്നും മൊഴിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റി അനിൽ മിശ്രയും ജനറൽ സെക്രട്ടറി ചമ്പത് റായിയും നേരത്തെ രാജിവെച്ചിരുന്നു. നിലവിൽ എട്ടു പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.