രാംവിലാസ് പാസ്വാന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് പട്‌നയിൽ; അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ

അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് പട്നയിൽ നടക്കും. ഡൽഹിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ പട്നയിൽ എത്തിച്ചു. എൽ ജെ
 

അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് പട്‌നയിൽ നടക്കും. ഡൽഹിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ പട്‌നയിൽ എത്തിച്ചു. എൽ ജെ പി ഓഫീസിൽ നടക്കുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്‌കാര ചടങ്ങുകൾ

ഡൽഹി ജൻപഥിലെ വസതിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഭൗതിക ശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു

വ്യാഴാഴ്ചയാണ് രാംവിലാസ് പാസ്വാൻ അന്തരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ഡൽഹി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.