എംപി സ്ഥാനം തനിക്ക് കിട്ടിയ പ്രതിഫലമാണെന്ന് പറയുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് രഞ്ജൻ ഗോഗോയി

താൻ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് തനിക്ക് രാജ്യസഭാ എംപി സ്ഥാനം ലഭിച്ചതെന്ന് പറയുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് രഞ്ജൻ ഗോഗോയി. ടൈംസ് നൗ ചാനലിന്റെ ഫ്രാങ്ക്ലി സ്പീക്കിംഗ്
 

താൻ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് തനിക്ക് രാജ്യസഭാ എംപി സ്ഥാനം ലഭിച്ചതെന്ന് പറയുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് രഞ്ജൻ ഗോഗോയി. ടൈംസ് നൗ ചാനലിന്റെ ഫ്രാങ്ക്‌ലി സ്പീക്കിംഗ് വിത്ത് നവിക കുമാർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് സേവനമായിട്ടാണ് കരുതുന്നത്. ചീഫ് ജസ്റ്റിസായി വിരമിച്ച ശേഷം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത് ഒരു തൊഴിലാണെന്ന് കരുതുന്നുണ്ടോ. അത് ശരിയല്ല. ശമ്പളം റിട്ട. ചീഫ് ജസ്റ്റിസിന് ലഭിക്കുന്നതിനേക്കാൾ കുറവായിരിക്കും. എന്നിട്ടും നിങ്ങൾ പറയുന്നു അതൊരു ജോലിയാണെന്ന്. ഞാൻ പുറപ്പെടുവിച്ച വിധികൾക്കുള്ള പ്രതിഫലമാണെന്നും

രാജ്യത്തിന്റെ ശത്രുക്കൾക്ക് മാത്രമെ ഇങ്ങനെ ചിന്തിക്കാനും സംസാരിക്കാനും സാധിക്കുകയുള്ളുവെന്നും രഞ്ജൻ ഗോഗോയി പറഞ്ഞു.