നാലുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നഗ്നനാക്കി നാട്ടുകാർ തെരുവിലൂടെ നടത്തിച്ചു

നാഗ്പൂരിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മർദിച്ച് നഗ്നനാക്കിയ ശേഷം തെരുവിലൂടെ നടത്തിച്ചു. ജവഹർ വൈദ്യ എന്ന മുപ്പത്തയഞ്ചുകാരനെയാണ് നാട്ടുകാർ കൈകൾ കൂട്ടിക്കെട്ടിയ ശേഷം
 

നാഗ്പൂരിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മർദിച്ച് നഗ്നനാക്കിയ ശേഷം തെരുവിലൂടെ നടത്തിച്ചു. ജവഹർ വൈദ്യ എന്ന മുപ്പത്തയഞ്ചുകാരനെയാണ് നാട്ടുകാർ കൈകൾ കൂട്ടിക്കെട്ടിയ ശേഷം നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചത്.

പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് യുവാവ് പീഡനശ്രമം നടത്തിയത്. നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. പ്രദേശത്തെ ബാങ്കിലെ ദിവസ കളക്ഷൻ ഏജന്റാണ് വൈദ്യ. പണം വാങ്ങാനായി എല്ലാ ദിവസവും ഇയാൾ കുട്ടിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമെത്തിയപ്പോൾ കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കുട്ടിയെ ഇയാൾ കയറിപ്പിടിക്കുന്നത് കണ്ടാണ് പുറത്തെ കടയിൽ പോയ അമ്മ തിരിച്ചെത്തിയത്. ഇവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.