സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പെൺവാണിഭം; മഹിളാ മോർച്ച നേതാവ് അറസ്റ്റിൽ

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡന പരാതിയിൽ മഹിളാ മോർച്ച നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. മഹിളാ മോർച്ച മുൻ ജില്ലാ പ്രസിഡന്റ് സ്മിത വർമ അടക്കമാണ്
 

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡന പരാതിയിൽ മഹിളാ മോർച്ച നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. മഹിളാ മോർച്ച മുൻ ജില്ലാ പ്രസിഡന്റ് സ്മിത വർമ അടക്കമാണ് അഞ്ച് പേർ പിടിയിലായത്.

സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഹീരാ ലാൽ, പൂനം ചൗധരി, രണ്ട് സർക്കാർ ജീവനക്കാർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

സ്മിത വർമ പെൺകുട്ടിയെ സെക്‌സ് റാക്കറ്റിന് വിൽക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ബിജെപി നേതാവിനെ കാണിക്കാമെന്ന് പറഞ്ഞാണ് സ്മിത വർമ കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് ഒരാളിൽ നിന്ന് പണം വാങ്ങി കുട്ടിയെ അയാൾക്ക് കാഴ്ച വെച്ചു. തുടർന്ന് വിവിധ ഇടങ്ങളിൽ എത്തിച്ച് പലർക്കായി കാഴ്ച വെക്കുകയായിരുന്നു.