ഒഡീഷയിൽ പോലീസ് കാന്റീനിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു

ഒഡീഷയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒഡീഷയിലെ പുരിയിൽ പോലീസ് കാന്റീൻ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ചാണ് ഇവർക്ക് നേരെ
 

ഒഡീഷയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒഡീഷയിലെ പുരിയിൽ പോലീസ് കാന്റീൻ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്.

ജോലി സ്ഥലത്ത് വെച്ചാണ് ഇവർക്ക് നേരെ ആക്രമണം നടന്നത്. നാല് ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാൽ മൊഴിയെടുക്കാനായില്ല. സംഭവത്തിൽ ഒഡീഷ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്.

യുവതിക്ക് സുഖമില്ലെന്ന് ഭർത്താവിനെ പോലീസുകാർ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഇയാളെത്തുമ്പോൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരുക്കേറ്റ് ബോധം കെട്ട നിലയിലായിരുന്നു യുവതി.