റിപ്പോ നിരക്ക് റിസർവ് ബാങ്ക് 5.25 ശതമാനമായി കുറച്ചു; ഭവന, വാഹന വായ്പാ പലിശ കുറയും
Dec 5, 2025, 11:34 IST
റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ച് റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയത് അറിയിച്ചത്. പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആർബിഐ പലിശ നിരക്ക് കുറച്ചത്.
ഇതോടെ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ, തിരിച്ചടവ് കാലയളവോ കുറയാം. പുതിയ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും ഇതിന് ആനുപാതികമായി കുറയും.
സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്. ഇനി 2026 ഫെബ്രുവരിയിലാണ് പണ നയ സമിതിയുടെ അടുത്ത യോഗം.