{"vars":{"id": "89527:4990"}}

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം വികാസ് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവക മിഷന്‍-ഗ്രാമീണ്‍ നിയമം നടപ്പിലാക്കിയതിനെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. ജനുവരി അഞ്ച് മുതലാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണ്. ഇതിനെതിരെ പാര്‍ട്ടി ശക്തമായ പോരാട്ടം നയിക്കുമെന്നും അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് മല്ലികാർജുൻ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനാപരമായ തൊഴില്‍ അവകാശം ഉറപ്പാക്കുന്ന ഈ പദ്ധതിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുളള ഗൂഡാലോചനയെ ജനാധിപത്യപരമായി നേരിടുമെന്നും ഖര്‍ഗെ പ്രതികരിച്ചു.