ഹോം › ദേശീയം

രേണുക സ്വാമിയെ കൊന്നത് അതിക്രൂരമായി, ഒരു ചെവി കാണാനില്ല, ശരീരമാസകലം മുറിവ്: കുറ്റപത്രം സമർപ്പിച്ചു

By MJ Desk · 04 Sep 2024, 03:33 PM

രേണുക സ്വാമി കൊലക്കേസിൽ നടൻ ദർശൻ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിജയനഗർ സബ് ഡിവിഷൻ എസിപി ചന്ദൻകുമാർ ആണ് ബംഗളൂരു 24ാം അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റപത്രം സമർപ്പിച്ചത് 3991 പേജുള്ള കുറ്റപത്രത്തിൽ 231 സാക്ഷികളുണ്ട്. ഇതിൽ മൂന്ന് പേർ ദൃക്‌സാക്ഷികളാണ്. ഇതിന് പുറമെ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ ഹാജരാക്കി. എട്ട് ഫോറൻസിക് റിപ്പോർട്ടുകളും അന്വേഷണ സംഘം സമർപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട് ജൂൺ എട്ടിനാണ് ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമി അതിക്രൂരമായി മർദിച്ച് കൊന്നത്. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് രേണുകസ്വാമി ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിന് കാരണം. കൊലയാളി സംഘം രേണുകസ്വാമി ചിത്രദുർഗയിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയും ബംഗളൂരു പട്ടണഗരെയിൽ എത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു ജൂൺ 9നാണ് രേണുക സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ശരീരമാസകലം മുറിവുണ്ടായിരുന്നു. ഒരു ചെവി കാണാനില്ല. ക്രൂര മർദനത്തിൽ ജനനേന്ദ്രിയം തകർത്തതായും പോലീസ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#darshan#pavithra gowda#renuka swami murder

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›