റിപബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെ; മാർച്ചിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം കുറയ്ക്കും

കൊവിഡിന്റെ പുതിയ വകഭേദവും രാജ്യത്ത് വ്യാപിക്കുന്നത് കണക്കിലെടുത്ത് റിപബ്ലിക് ദിന പരേഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്പഥിൽ നടക്കുന്ന മാർച്ചിൽ സംഘങ്ങളുടെ അംഗബലം 144ൽ നിന്ന് 96 ആയി
 

കൊവിഡിന്റെ പുതിയ വകഭേദവും രാജ്യത്ത് വ്യാപിക്കുന്നത് കണക്കിലെടുത്ത് റിപബ്ലിക് ദിന പരേഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്പഥിൽ നടക്കുന്ന മാർച്ചിൽ സംഘങ്ങളുടെ അംഗബലം 144ൽ നിന്ന് 96 ആയി കുറയ്ക്കും

വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച ചെങ്കോട്ടയിൽ അവസാനിക്കുന്ന പരേഡ് ഇത്തവണ നാഷണൽ സ്റ്റേഡിയം വരെയായി ചുരുക്കും. ഫ്‌ളോട്ടുകളുടെ പ്രദർശനമുണ്ടാകും. അതിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് നിർദേശം

കാണികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് 25,000 ആക്കും. പരേഡിൽ പങ്കെടുക്കാനായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്ന സൈനികരിൽ 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.