ടി ആർ പി നിരക്കിലെ കൃത്രിമം: റിപബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റിൽ

ടി ആർ പി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാമിനെ അറസ്റ്റ് ചെയ്തു. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. അർണാബ്
 

ടി ആർ പി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാമിനെ അറസ്റ്റ് ചെയ്തു. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. അർണാബ് ഗോസ്വാമിക്ക് ശേഷം റിപബ്ലിക് ടിവിയിൽ നിന്നും അറസ്റ്റിലാകുന്ന പ്രമുഖനാണ് ഇയാൾ

ടിവി കാണുന്നില്ലെങ്കിലും വീട്ടിൽ റിപബ്ലിക് ചാനൽ ഓൺ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചതായി ചില പ്രേക്ഷകർ പോലീസിന് മൊഴി നൽകിയിരുന്നു. ഭക്ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ചാനലുകളും ഇതേ രീതിയിൽ ടിആർപി നിരക്കിൽ കൃത്രിമം കാണിക്കുന്നതായി തെളിഞ്ഞിരുന്നു.