കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമത്തിനെതിരെ രാജസ്ഥാനും പ്രമേയം പാസാക്കാനൊരുങ്ങുന്നു

കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാനും. ജനുവരി 24ന് ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സെഷനിലാണ് പ്രമേയം അവതരിപ്പിക്കുക. ഇതുസംബന്ധിച്ച് സർക്കാർ തീരുമാനിച്ചു.
 
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് എഐസിസി പ്രവർത്തക സമിതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. കേരളമാണ് രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയത്.

പ്രമേയത്തെ ശക്തമായി എതിർക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെന്നല്ല, ആരും നിയമത്തിന് മുകളിലല്ലെന്ന് രാജസ്ഥാൻ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ വ്യക്തമാക്കി. എന്നാൽ രാജസ്ഥാനിൽ സിഎഎയും എൻ ആർ സിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തിരിച്ചടിച്ചു.