റൊട്ടിക്ക് പകരം പൂരി നൽകണമെന്ന് ആവശ്യം; ക്വാറന്റൈൻ കേന്ദ്രത്തിൽ തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു

ബീഹാറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ അന്തേവാസികളും പോലീസും തമ്മിൽ സംഘർഷം. ഭക്ഷണത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ നാല് പോലീസുകാർക്ക് പരുക്കേറ്റു. നളന്ദയിലെ കത്രാഹിയിലാണ് സംഭവം. വാഹനങ്ങൾക്കും സംഘർഷത്തിൽ നാശനഷ്ടമുണ്ടായി നളന്ദ
 

ബീഹാറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ അന്തേവാസികളും പോലീസും തമ്മിൽ സംഘർഷം. ഭക്ഷണത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ നാല് പോലീസുകാർക്ക് പരുക്കേറ്റു. നളന്ദയിലെ കത്രാഹിയിലാണ് സംഭവം. വാഹനങ്ങൾക്കും സംഘർഷത്തിൽ നാശനഷ്ടമുണ്ടായി

നളന്ദ ബിന്ദ് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കും മൂന്ന് ഉദ്യോഗസ്ഥർക്കുമാണ് പരുക്കേറ്റത്. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുടെ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. അന്തേവാസികൾ പോലീസിന്റെ തോക്കും വെടിയുണ്ടകളും തട്ടിയെടുക്കുകയും ചെയ്തു. ഇത് പിന്നീട് പോലീസ് വീണ്ടെടുത്തു

ഭക്ഷണമായി റൊട്ടിക്ക് പകരം പൂരി ആവശ്യപ്പെട്ടാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികൾ ക്വാറന്റൈൻ കേന്ദ്രത്തിൽ ബഹളം വെച്ചത്. ഇതറിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. എന്നാൽ ഉദ്യോഗസ്ഥ സംഘത്തെ കല്ലെറിഞ്ഞും മുള കൊണ്ട് അടിച്ചും ഇവർ ആക്രമിക്കുകയായിരുന്നു.