ഹോം › ദേശീയം

മണിപ്പൂരിൽ കലാപം അതിരൂക്ഷം: അമിത് ഷാ ഇന്ന് വീണ്ടും ഉന്നതതല യോഗം വിളിച്ചു

By MJ Desk · 18 Nov 2024, 08:24 AM

മണിപ്പൂരിൽ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ അമിത് ഷാ നിർദേശം നൽകിയിരുന്നു ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അടക്കം അക്രമം വ്യാപിച്ചതോടെ ശക്തമായ നടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ പ്രചാരണ പരിപാടി അടക്കം മാറ്റിവെച്ചാണ് അമിത് ഷാ ഇന്നലെ അടിയന്തര യോഗം ചേർന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണ റാലികളൊക്കെ റദ്ദാക്കി അമിത് ഷാ ഡൽഹിക്ക് മടങ്ങുകയായിരുന്നു. സിആർപിഎഫ് ഡയറക്ടർ ജനറൽ മണിപ്പൂരിലെത്താൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. കൂടുതൽ കേന്ദ്ര സേനയെ സംഘർഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#amit shah#manipur riot

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›