{"vars":{"id": "89527:4990"}}

ആർജെഡിയുടെ കോട്ടയും തകർന്നു; മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പിന്നിൽ
 

 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവ് പിന്നിൽ. ആർജെഡിയുടെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന രാഘോപൂരിൽ തേജസ്വി പിന്നിട്ട് നിൽക്കുകയാണ്. ഏറ്റവുമൊടുവിലെ റിപ്പോർട്ട് പ്രകാരം 106 ാേവട്ടുകൾക്കാണ് തേജസ്വി യാദവ് പിന്നിട്ട് നിൽക്കുന്നത്

ആയിരത്തിലേറെ വോട്ടുകൾക്ക് പിന്നിലായിരുന്നു തേജസ്വി യാദവ്. അൽപ്പ നേരം മുമ്പാണ് നില അദ്ദേഹം മെച്ചപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി സതീഷ് കുമാറാണ് രഘോപൂരിൽ ലീഡ് ചെയ്യുന്നത്. യാദവ് കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്നു രാഘോപൂർ. ഇവിടെ നിന്നാണ് അവസാന രണ്ട് തെരഞ്ഞെടുപ്പിലും തേജസ്വി വിജയിച്ചത്

തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായത് രാഘോപൂരിൽ നിന്നായിരുന്നു. 2020ൽ 38,174 വോട്ടുകൾക്കാണ് തേജസ്വി ഇവിടെ ജയിച്ചത്.