മധ്യപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ലോറി പാഞ്ഞുകയറി; നാല് പേർ മരിച്ചു

മധ്യപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ടാങ്കർ ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. ബർവാനി ജില്ലയിലാണ് അപകടം സംഭവിച്ചത്. ദമ്പതികൾ ഉൾപ്പെടെയാണ് നാല് പേർ മരിച്ചത്. മഹാരാഷ്ട്രയിൽ
 

മധ്യപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ടാങ്കർ ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. ബർവാനി ജില്ലയിലാണ് അപകടം സംഭവിച്ചത്. ദമ്പതികൾ ഉൾപ്പെടെയാണ് നാല് പേർ മരിച്ചത്.

മഹാരാഷ്ട്രയിൽ നിന്നും ഇൻഡോറിലേക്ക് നടക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികൾക്കാണ് അപകടം സംഭവിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ റോഡിൽ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്. ഇന്നലെ യുപിയിലും മധ്യപ്രദേശിലുമായി ഉണ്ടായ റോഡപകടങ്ങളിൽ 29 കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു

ഇന്ന് രാവിലെ പശ്ചിമ ബംഗാളിൽ നടന്ന അപകടത്തിൽ 32 തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.