{"vars":{"id": "89527:4990"}}

റോഡ് ഷോകൾ റദ്ദാക്കി; തെരഞ്ഞെടുപ്പ് ചൂടിൽ ആവേശം ചോർന്ന് വിജയ്

 

ചെന്നൈ: ചെന്നൈയിൽ നടത്താനിരുന്ന വമ്പൻ റോഡ് ഷോകൾ റദ്ദാക്കി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. പൊലീസ് സമയം അനുവദിക്കാത്തതിനെത്തുടർന്നാണ് പ്രചാരണ പരിപാടികളിൽ മാറ്റം വരുത്തിയതെന്ന് പാർടി വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് എത്തേണ്ടിയിരുന്നത്.

എന്നാൽ ആവശ്യപ്പെട്ട സമയത്തിന് പകരം ഓരോ മണിക്കൂർ വീതം മാത്രമാണ് പൊലീസ് അനുമതി നൽകിയത്. ഈ ചുരുങ്ങിയ സമയം കൊണ്ട് റോഡ് ഷോ പൂർത്തിയാക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് പാർടി പരിപാടി ഉപേക്ഷിച്ചത്. തിരുച്ചിറപ്പള്ളിയിലും പുതുച്ചേരിയിലും വിജയ് റോഡ് ഷോകൾ നടത്തിയിരുന്നു.

മറ്റ് രാഷ്ട്രീയ പാർടികൾ സജീവമായി രംഗത്തുള്ളപ്പോൾ, വിജയിയുടെ പരിപാടികൾക്ക് അനുമതി ലഭിക്കാത്തത് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലെ പുതുക്കിയ പ്രചാരണ വിവരങ്ങൾ പാർടി ഉടൻ പുറത്തുവിടും