ലോക്ക് ഡൗണിൽ കള്ളുകുടി മുട്ടി ; വിശാഖപട്ടത്ത് സ്വകാര്യ മദ്യവിൽപ്പന ശാല കൊള്ളയടിച്ചു

വിശാഖപട്ടണത്ത് സ്വകാര്യ മദ്യവിൽപ്പനശാല കൊള്ളയടിച്ചു. ഗജുവാക്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്യവിൽപ്പന ശാലയിലാണ് മോഷണം നടന്നത്. 144 കുപ്പികളാണ് മോഷ്ടിക്കപ്പെട്ടത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ
 

വിശാഖപട്ടണത്ത് സ്വകാര്യ മദ്യവിൽപ്പനശാല കൊള്ളയടിച്ചു. ഗജുവാക്ക പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മദ്യവിൽപ്പന ശാലയിലാണ് മോഷണം നടന്നത്. 144 കുപ്പികളാണ് മോഷ്ടിക്കപ്പെട്ടത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് മദ്യശാലകൾ അടക്കം അടിച്ചിടുകയും ചെയ്തു. മദ്യം ലഭിക്കാത്തവരാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.