ബീഹാറിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച; മാനേജരെ തോക്കിൻമുനയിൽ നിർത്തി 55 കിലോ സ്വർണം കവർന്നു
ബീഹാറിലെ ഹാജാപൂരിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച. മാനേജരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 55 കിലോ സ്വർണം കവർന്നു. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘമാണ് കവർച്ച നടത്തിയത്.
Nov 23, 2019, 18:53 IST
ബീഹാറിലെ ഹാജാപൂരിലെ മുത്തൂറ്റ് ശാഖയിൽ വൻ കവർച്ച. മാനേജരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 55 കിലോ സ്വർണം കവർന്നു. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘമാണ് കവർച്ച നടത്തിയത്.
ഇന്നുച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് ക്രോ ബ്രാഞ്ചിലാണ് തോക്കുമായി ആയുധധാരികൾ എത്തിയത്. മാനേജരെ തോക്കിൻമുനയിൽ നിർത്തിയ ശേഷമാണ് സ്വർണം കവർന്നത്
ഏഴംഗ അക്രമി സംഘമാണ് കവർച്ച നടത്തിയതെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്