ശബരിമല യുവതി പ്രവേശനം: വിശാലബഞ്ച് രൂപീകരിച്ചതിനെ എതിർത്ത് മുതിർന്ന അഭിഭാഷകർ സുപ്രീം കോടതിയിൽ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബഞ്ച് രൂപീകരണത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ. നിയമപ്രശ്നം ഉയർത്തുന്ന ഹർജികളിലാണ് കോടതി
 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബഞ്ച് രൂപീകരണത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ. നിയമപ്രശ്‌നം ഉയർത്തുന്ന ഹർജികളിലാണ് കോടതി ഇടപെടേണ്ടത്. പുനപ്പരിശോധന ഹർജികളിൽ കോടതിക്ക് എടുക്കാവുന്ന തീരുമാനം പരിമിതമാണെന്നും ഫാലി എസ് നരിമാൻ ചൂണ്ടിക്കാട്ടി

യുവതി പ്രവേശന വിധി ശരിയാണോ തെറ്റാണോ എന്നാണ് കോടതി പറയേണ്ടത്. വിശാല ബഞ്ചിന് വിട്ടതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി സ്വന്തം നിലക്കാണ് ഫാലി എസ് നരിമാൻ കോടതിയിൽ ഹാജരായത്.

കേസിൽ വിശാല ബഞ്ച് വാദം കേൾക്കേണ്ടതിനായി അഭിഭാഷകർ തയ്യാറാക്കിയ പരിഗണനാ വിഷയങ്ങളെ കേന്ദ്രസർക്കാർ എതിർത്തു. വിഷയങ്ങൾ കോടതി പുനർനിശ്ചയിക്കണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. പുനപ്പരിശോധനാ ഹർജികളല്ല പരിഗണിക്കുന്നത് ഭരണഘടനാ വിഷയങ്ങളാണെന്ന് കോടതി പറഞ്ഞു

പുന:പരിശോധന ഹർജികളിൽ അന്തിമവിധി പറയുന്നത് അഞ്ചംഗ ബഞ്ചായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ ബഞ്ച് ഉന്നയിച്ച ചോദ്യങ്ങൾ മാത്രമാണ് വിശാല ബഞ്ച് പരിഗണിക്കുന്നത്.