സൽമാൻ ഖാന് വീണ്ടും വധഭീഷണി; രണ്ട് കോടി നൽകിയില്ലെങ്കിൽ വധിക്കും
Oct 30, 2024, 10:51 IST
ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് കൺട്രോളിന് അജ്ഞാതസന്ദേശം ലഭിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൽമാൻ ഖാനെതിരെയും കൊല്ലപ്പെട്ട എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ധിഖിയുടെ മകനെതിരെയും വധഭീഷണി മുഴക്കിയതിന് 20 വയസുകാരനെ കഴിഞ്ഞ ദിവസം നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും വധഭീഷണി ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് സൽമാൻ ഖാന് മുമ്പും വധഭീഷണിയുണ്ടായിരുന്നു. ഏപ്രിലിൽ നടന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് ബിഷ്‌ണോയ് സംഘത്തിലെ ചിലർ വെടിയുതിർത്തിരുന്നു.