ഹോം › ദേശീയം

സഞ്ജയ് മല്‍ഹോത്ര ആര്‍ ബി ഐ ഗവര്‍ണര്‍

By MJ News Desk · 09 Dec 2024, 08:02 PM

കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ആയി നിയമിച്ചു. നിലവിലെ ഗവര്‍ണറായ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ കഴിയാനിരിക്കെയാണ് പുതിയ ഗവര്‍ണറായി സഞ്ജയ് ചുമതലേയല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറായ മല്‍ഹോത്ര യുഎസിലെ പ്രിന്‍സെട്ടോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐഐടി കാണ്‍പൂരില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ നേടിയ അദ്ദേഹം പബ്ലിക് സര്‍വീസില്‍ എത്തിയതിന് ശേഷം കഴിഞ്ഞ 33 വര്‍ഷത്തിനിടെ ധനകാര്യം, നികുതി, വിവരസാങ്കേതിക വിദ്യ, ഖനി തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റെവന്യൂ സെക്രട്ടറിയായി നിയമിക്കും മുന്‍പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു. മികച്ച നയതന്ത്രജ്ഞനും സാമ്പത്തിക മേഖലയ കൈകാര്യം ചെയ്യുന്നതില്‍ നിപുണനുമാണ് മല്‍ഹോത്ര.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#central govt#rbi governer

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›