കർഷകർക്ക് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്ന് കേന്ദ്രം; എന്നാലൊരു സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ പരിഹസിച്ച് ശിവസേന

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്ന കേന്ദ്രത്തിന്റെ പരാമർശത്തെ രൂക്ഷമായ വിമർശിച്ച് ശിവസേന. പ്രതിഷേധത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബാണ്
 

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്ന കേന്ദ്രത്തിന്റെ പരാമർശത്തെ രൂക്ഷമായ വിമർശിച്ച് ശിവസേന. പ്രതിഷേധത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബാണ് പറഞ്ഞത്.

കർഷക പ്രതിഷേധത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്ന് തോന്നുന്നുണ്ടെങ്കിൽ വൈകാതെ ഒരു സർജിക്കൽ സ്‌ട്രൈക്ക് തന്നെ നടത്തൂ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചു. കേന്ദ്രസർക്കാർ വേണമെങ്കിൽ അന്വേഷണം നടത്തട്ടെയെന്നും റാവത്ത് പറഞ്ഞു

കേന്ദ്രമന്ത്രിക്ക് ഇങ്ങനെയൊരു വിവരം കിട്ടിയെങ്കിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സേനാ തലവൻമാരും വിഷയം ഗൗരവമായി ചർച്ച ചെയ്യണം. പ്രതിരോധ മന്ത്രി പെട്ടെന്ന് തന്നെ ഒരു സർജിക്കൽ സ്‌ട്രൈക്ക് പ്ലാൻ ചെയ്യണമെന്നും റാവത്ത് പറഞ്ഞു