എസ് സി , എസ് ടി നിയമം ലഘൂകരിച്ച വിവാദ വിധി സുപ്രീം കോടതി റദ്ദാക്കി

എസ് സി, എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം ലഘൂകരിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. കഴിഞ്ഞ മാർച്ച് 20ന് പുറപ്പെടുവിച്ച വിധിയാണ് കോടതി റദ്ദ്
 

എസ് സി, എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം ലഘൂകരിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. കഴിഞ്ഞ മാർച്ച് 20ന് പുറപ്പെടുവിച്ച വിധിയാണ് കോടതി റദ്ദ് ചെയ്തത്.

എസ് സി, എസ് ടി വകുപ്പുകൾ ചുമത്തുന്ന കേസുകളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം എഫ് ഐ ആറും അറസ്റ്റും മതിയെന്ന് 2028ൽ വരുത്തിയ ഭേദഗതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ഉൾപ്പെടെയുള്ള കുറ്റാരോപിതരുടെ അറസ്റ്റിന് മുൻകൂർ അനുമതി വേണമെന്നതടക്കമുള്ള ഇളവുകളും ഇല്ലാതായി

വിധിക്കെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരാണ് പുന:പരിശോധനാ ഹർജി നൽകിയത്. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരങ്ങിയ ബഞ്ചാണ് വിധി റദ്ദാക്കിയത്.

പട്ടികജാതി, പട്ടിക വർഗക്കാർ നടത്തുന്ന പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും ഈ വിഭാഗക്കാർ തൊട്ടുകൂടായ്മയും സാമൂഹ്യഭ്രഷ്ടും അധിക്ഷേപവും നേരിടുന്നതായും കോടതി ചൂണ്ടിക്കാട്ടി.