സർക്കാർ ജോലികൾക്കും സ്ഥാനക്കയറ്റങ്ങൾക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി

സർക്കാർ ജോലികൾക്കും സ്ഥാനക്കയറ്റങ്ങൾക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലാണ് സുപ്രീം കോടതിയുടെ വിധി. ഭരണഘടനയുടെ 16(4),
 

സർക്കാർ ജോലികൾക്കും സ്ഥാനക്കയറ്റങ്ങൾക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലാണ് സുപ്രീം കോടതിയുടെ വിധി.

ഭരണഘടനയുടെ 16(4), 16(4എ) വകുപ്പുകൾ പ്രകാരം സംവരണം വേണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

പട്ടിക ജാതി, പട്ടിക വർഗ സംവരണം നൽകാതെ ഒഴിവുകൾ നികത്താൻ 2012ൽ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ എത്തിയപ്പോൾ സംവരണം നൽകണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് ഉത്തരാഖണ്ഡ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.